മാണി ബജറ്റ് അവതരിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ബന്ധം ജനങ്ങളോടുള്ള വെല്ലുവിളി

Posted on: March 12, 2015 7:59 pm | Last updated: March 12, 2015 at 8:12 pm
SHARE

kodiyeri 2തിരുവനന്തപുരം: കെഎം മാണി ബജറ്റ് അവതരിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ബന്ധം പിടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.
അതേസമയം തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മദ്യശാലകളും ഉടന്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം കോര്‍പറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള 21 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വാര്‍ഷിക പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു.
നിയമസഭയ്ക്കു 150 മീറ്റര്‍ അകലെ ബാരിക്കേഡ് തീര്‍ത്തു സമരക്കാരെ തടയാനാണു പോലീസ് ഉദ്ദേശിക്കുന്നത്. നിയമസഭ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ആറു സോണുകളാക്കി തിരിച്ച് ഓരോ സോണിന്റെയും സുരക്ഷാ ചുമതല ഓരോ എസ്പിമാര്‍ക്കു നല്‍കും. വേണ്ടിവന്നാല്‍ നിയമസഭാ കവാടം സ്ഥിതിചെയ്യുന്ന 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. അതേസമയം നിയമസഭയ്ക്കകത്തേക്ക് എംഎല്‍എമാരെയും കടത്തിവിടാന്‍ അനുവദിക്കാത്ത വിധത്തിലാണു സമരമെങ്കില്‍ വന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാന്‍ ഇടയാകും. ഇത് എംഎല്‍എമാരുടെ അവകാശലംഘനവും ഭരണഘടനാലംഘനവുമാകും. അങ്ങനെ സംഭവിച്ചാല്‍ സമരക്കാരെ ശക്തമായി നേരിടാനാണു പോലീസിന് ഉന്നതതലത്തില്‍നിന്നു കൊടുത്തിരിക്കുന്ന നിര്‍ദേശം.