ബജറ്റ് അവതരിപ്പിച്ചാല്‍ സിന്ധു ജോയിയുടെ വക മാണിക്ക് ഒരു പവന്‍

Posted on: March 12, 2015 6:53 pm | Last updated: March 13, 2015 at 12:01 am
SHARE

sindu joyതിരുവനന്തപുരം: എതിര്‍പ്പുകള്‍ മറികടന്നു ബജറ്റ് അവതരിപ്പിച്ചാല്‍ ധനമന്ത്രി കെ.എം. മാണിക്ക് ഒരു പവന്‍ സമ്മാനമായി നല്‍കുമെന്നു സിന്ധു ജോയ്. ഫേസ്ബുക്കിലൂടെയാണു സിന്ധുജോയിയുടെ പ്രഖ്യാപനം.

ഒരു ഉശിരന്‍ സമരം കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നുവെന്നു തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ സിന്ധു ജോയ് പറയുന്നു. ഇന്നുണ്ടാകും, നാളെയുണ്ടാകും എന്നു കരുതി എത്ര ദിവസമായി കാത്തിരിക്കുന്നു. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാന്‍ പോകുന്ന സമരത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ മുഴുവനെന്നും സിന്ധു ഫേസ്ബുക്കിലൂടെ പറയുന്നു.