നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമാണ് മാണിയെന്ന് വിഎസ്‌

Posted on: March 12, 2015 5:10 pm | Last updated: March 13, 2015 at 12:00 am
SHARE

vs achuthanandanതിരുവനന്തപുരം; നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കൊള്ളരുതായ്മ കൊണ്ട് വികൃതമാണ് മാണിയുടെ മുഖം. ബജറ്റ് മാണി അവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ബജറ്റ് അവതരിപ്പിക്കുന്നത് വരെ നിയമസഭാ മന്ദിരത്തിലേക്ക് സന്ദര്‍ശകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2500ഓളം പോലീസുകാരെ വിന്ന്യസിച്ചു. അഞ്ച് എസ്പിമാരാണ് സുക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരെയും എംഎല്‍എമാരെയും സുരക്ഷിതമായി സഭയിലെത്തിക്കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. അക്രമമുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.