മസ്‌റത്ത് ആലമിനെ നിരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി

Posted on: March 12, 2015 3:10 pm | Last updated: March 13, 2015 at 12:00 am
SHARE

masrat alamന്യൂഡല്‍ഹി: ജയില്‍ മോചിതനായ കാശ്മീര്‍ വിഘടനവാദി നേതാവ് മസ്‌റത്ത് ആലമിനെ നിരീക്ഷിക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇയാള്‍ക്കെതിരെയുള്ള 27 കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

പൊതുസുരക്ഷാ വകുപ്പ് പ്രകാരമുള്ള കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഭരണകാലത്താണ് മസ്‌റത്ത് ആലമിനെ മിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായും ആഭ്യന്തരമന്ത്രി ഇരുസഭകളേയും അറിയിച്ചു. മസ്‌റത്ത് ആലമിനെ വിട്ടയച്ചത് ഇരുസഭകളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.