Connect with us

Kerala

മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി; സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ മാറ്റുന്ന പ്രശ്‌നമില്ല. നാഥനില്ലാത്ത ആരോപണങ്ങളാണ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ പുറത്തുവന്ന ശബ്ദരേഖയില്‍ ഒരുമന്ത്രിയും സംസാരിക്കുന്നില്ല. ബാറുകള്‍ പൂട്ടിയതിന്റെ പകയായി ഉള്ളതാകാം ഈ ശബ്ദരേഖയെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ആരോപണങ്ങല്‍ പ്രതിപക്ഷം വ്യക്തതയോടെ എഴുതിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. നാണക്കേടിന്റെ ഇരിക്കപിണ്ഡമായ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്നും വി എസ് പറഞ്ഞു.

ആരും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ടെന്ന് കെ എം മാണി മറുപിട പറഞ്ഞു. അന്‍പത് വര്‍ഷത്തെ രാഷ്ട്രീയ ശുദ്ധിയുണ്ട്. തന്റെ കൈകള്‍ ശുദ്ധമാണെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ഇന്ന് പിരിഞ്ഞ ശേഷവും പ്രതിപക്ഷം സഭയില്‍ കുത്തിയിരിക്കുകയാണ്.

Latest