ചെന്നൈയില്‍ തമിഴ് ചാനലിനു നേരെ ആക്രമണം

Posted on: March 12, 2015 11:58 am | Last updated: March 13, 2015 at 12:00 am
SHARE

tamil channel attack..ചെന്നൈ: തമിഴ് ചാനലായ ‘പുതിയ തലമുറൈയുടെ’ ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം ചാനല്‍ ഓഫീസിനു നേരെ ബോബംബെറിഞ്ഞതെന്ന് ചാനല്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രണ്ട് ബൈക്കുകളിലെത്തിയ അക്രമി സംഘം ബോബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. രണ്ട് തവണയാണ്‌ ഇവര്‍ ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം ചാനലിനു നേരെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. താലിമാലയുടെ പ്രസക്തി ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു ടോക്ക് ഷോ ചാനല്‍ സംഘടിപ്പിച്ചിരുന്നു ഇത് സംപ്രേഷണം ചെയ്യരുതെന്ന ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യേണ്ടിയിരുന്ന പരിപാടി ഇതുവരെ ചാനല്‍ സംപ്രേഷണം ചെയ്തിട്ടില്ല.