ബി ആര്‍ ജി എഫ് പദ്ധതി അട്ടിമറിക്കുന്നു: പി കെ ബിജു എം പി

Posted on: March 12, 2015 11:01 am | Last updated: March 12, 2015 at 11:01 am
SHARE

പാലക്കാട്: ജില്ലയെ ബാക്ക്‌വേഡ് റീജിയന്‍ ഗ്രാന്റ്‌സ് ഫണ്ട് (ബിആര്‍ജിഎഫ്) അനുവദിക്കുന്നതില്‍ നിന്നും ഒഴിവാക്കിയ നടപടിയെന്ന് പദ്ധതി അട്ടിമറിക്കുന്നതിന്റെ ഭാഗമായെന്ന് പി കെ ബിജു എം പി പിന്നോക്ക മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതാണ് ബാക്ക്‌വേഡ് റീജിയന്‍ ഗ്രാന്റ്‌സ് ഫണ്ട് (ബി ആര്‍ ജിഎഫ്) കേന്ദ്രസര്‍ക്കാരിന്റെ ഈ നിഷേധാത്മക നടപടി ജില്ലയുടെ വികസനത്തില്‍ അരക്ഷിതാവസ്ഥ സ്യഷ്ടിക്കുകയും, ഇതുവരെ കൈവരിച്ച വികസനം ഇല്ലാതാക്കുകയും ചെയ്യും. പിന്നോക്കാവസ്ഥയിലുളള പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും, വികസന പദ്ധതികളും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സാമൂഹ്യനീതി നടപ്പാക്കാന്‍ ഉത്തരവാദിത്വമുളള കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് നേത്യത്വം നല്‍കുന്നതും, ഇതിന് മൗനാനുവാദത്തോടെ പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഒരുപോലെ പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ പെരിഫെറല്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി.
ജില്ലയെ പൂര്‍ണ്ണമായും ഫണ്ട് അനുവദിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതോടെ ജില്ലയിലെ പട്ടികജാതി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചിറ്റൂര്‍, തരൂര്‍, കുഴല്‍മന്ദം പ്രദേശങ്ങളിലും, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന പറമ്പിക്കുളം, അട്ടപ്പാടി പ്രദേശങ്ങളിലും കൂടുതല്‍ വികസനമെത്തിക്കുകയെന്നത് ദുഷ്‌ക്കരമാക്കുമെന്നും എം പി അറിയിച്ചു.
ജില്ലയുടെ തുടര്‍ വികസനം സാധ്യമാക്കുന്നതിനായി ബാക്ക്‌വേഡ് റീജിയന്‍ ഗ്രാന്റ്‌സ് ഫണ്ട് (ബി ആര്‍ ജി എഫ്) തുടര്‍ന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ചൗധരി ബീരേന്ദ്രസിംഗിനെ നേരിട്ട് കണ്ട് നിേവദനം നല്‍കുമെന്നും എം പി അറിയിച്ചു.