മൊറയൂരില്‍ മുസ്‌ലിം ലീഗ് – സി പി എം സംഘര്‍ഷം

Posted on: March 12, 2015 10:49 am | Last updated: March 12, 2015 at 10:49 am
SHARE

കൊണ്ടോട്ടി: മൊറയൂരില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം ഇന്നലെയു തുടര്‍ന്നു. രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ഫാത്തിമ കുട്ടിയും സി പി എം അംഗം സുര്‍ജിതും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇരു പാര്‍ട്ടികളിലേയും അണികള്‍ ഏറ്റെടുത്തത്. ഇത് മൊറയൂരിലെ ജനങ്ങളുടെ സൈ്വര ജീവിതത്തിന് തടസവുമായി. ജില്ലയില്‍ വികസന കാര്യത്തില്‍ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത് മൊറയൂര്‍ പഞ്ചായത്താണെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നു. ഇതെചൊല്ലിയാണ് പ്രസിഡന്റും സുര്‍ജിതും വാക്കേറ്റമുണ്ടായത്. സുര്‍ജിത് തന്നെ കൈയേറ്റം ചേയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് ഫാത്തിമ കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭരണ കെടുകാര്യസ്ഥതക്കെതിരെ സി പി എം മൊറയൂരില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതെ ചൊല്ലി ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ചൊവ്വാഴ്ച സി പി എം പ്രവര്‍ത്തകര്‍ മൊറയൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇതിനു മറുപടിയായി ഇന്നലെ ലീഗ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇന്ന് സി പി എമ്മും പ്രകടനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട് .സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് മൊറയൂരില്‍ കടകളെല്ലാം നേരത്തെ അടച്ചു. ഇന്നും ഇതു തന്നെയായിരിക്കും അവസ്ഥ.സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.