Connect with us

Malappuram

പദ്ധതി ഈ മാസവും കമ്മീഷന്‍ ചെയ്യാനാകില്ല

Published

|

Last Updated

കൊളത്തൂര്‍: മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതി ഈ മാസവും കമ്മീഷന്‍ ചെയ്യില്ല. വിതരണ ശൃംഖലയുടെ പണികള്‍ പൂര്‍ത്തിയാകാത്തതാണ് പ്രധാന കാരണം. മൂര്‍ക്കനാട്, പുഴക്കാട്ടിരി, മങ്കട എന്നീ പഞ്ചായത്തുകളില്‍ വിതരണ ലൈനിന്റെ പ്രവര്‍ത്തികള്‍ നടന്നു വരുന്നുണ്ടെങ്കിലും പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസത്തിലധികം കാത്തിരിക്കേണ്ടി വരും.
മങ്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് 12 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച മൂര്‍ക്കനാട് പദ്ധതി വഴി ഈ വേനലിലെങ്കിലും കുടിനീര്‍ ലഭിക്കുമെന്ന ആശ്വാസത്തിലാണ് ജനം. ഒരു മാസത്തോളമായി പരീക്ഷണാടിസ്ഥാനത്തിലുള്ള പമ്പിംഗ് നടന്നുവരികയാണ്. അതിനിടെ നാലു തവണ പൈപ്പ് പൊട്ടിയത് കാരണം പമ്പിംഗ് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പുന്നക്കാട് തുടിയാര്‍കോട്ടയിലുള്ള ജലശുദ്ധീകരണ പ്ലാന്റ് ഇതിനകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
പടപ്പറമ്പ് മൂച്ചിക്കലിലുള്ള ജലസംഭരണിയിലേക്കുള്ള പമ്പിംഗാണ് നടന്നു വരുന്നത്. കൂട്ടിലങ്ങാടി, പരവക്കല്‍, പെരുന്നംപറമ്പ്, പടപ്പറമ്പ്, മൂര്‍ക്കനാട് എന്നിവിടങ്ങളില്‍ പദ്ധതിക്കായി കൂറ്റന്‍ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂര്‍ക്കനാട് വടക്കും പുറത്ത് കിണറും പമ്പ് ഹൗസും നിര്‍മിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നതോടെ പുഴയില്‍ വെള്ളമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.