പിന്തുണ അറിയിച്ച് സോണിയാ ഗാന്ധിയും നേതാക്കളും മന്‍മോഹന്റെ വീട്ടില്‍

Posted on: March 12, 2015 10:15 am | Last updated: March 13, 2015 at 12:00 am
SHARE

sonia_gandhi_manmohan_singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതിയാക്കിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കാല്‍നടയായി എത്തി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പ്രകടനം. പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

സോണിയയുടെ വസതിയില്‍ ഒത്തുചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അരക്കിലോമീറ്റര്‍ അകലെയുള്ള മന്‍മോഹന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. അദ്ദേഹത്തിന്റ വസതിയിലെത്തിയ സോണിയ പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചു. മന്‍മോഹന് ഉറച്ച പിന്തുണ നല്‍കുമെന്ന് സോണിയ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം സത്യത്തിന്റെ പ്രതീകമാണെന്നും സോണിയ പറഞ്ഞു.