കൗമാര സംഗീത സംവിധായകന്‍ തമീം ഹാരിസ് നിര്യാതനായി

Posted on: March 12, 2015 7:14 am | Last updated: March 12, 2015 at 9:17 am
SHARE

THameem Phoro Deathകോഴിക്കോട്: അര്‍ബുദരോഗത്തിന് അടിപ്പെട്ട്ആശുപത്രി വാര്‍ഡുകളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നെങ്കിലും സംഗീതത്തോടുള്ള പ്രണയം കൈവിടാതെ മധുരിക്കുന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ കൗമാര സംഗീതസംവിധായകന്‍ തമീം ഹാരിസ് (16) നിര്യാതനായി. മാധ്യമം കോഴിക്കോട് യൂനിറ്റിലെ ഡി ടി പി വിഭാഗം സൂപ്പര്‍വൈസര്‍ വേങ്ങേരി ഹസീന മന്‍സിലില്‍ കെ വി ഹാരിസിന്റെയും തസ്‌നീമിന്റെയും മകനായ തമീം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മാളിക്കടവ് എം എസ് എസ് സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ ഈ വിദ്യാര്‍ഥി നിരവധി ഗാനങ്ങള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനോടനുബന്ധിച്ച് മാനാഞ്ചിറയുടെ കുളിരും, കല്ലായിപ്പുഴയുടെ മൊഞ്ചും…’എന്ന് തുടങ്ങുന്ന ഒരു സ്വാഗതഗാനം തമീമും കൂട്ടുകാരും ചേര്‍ന്ന് ഒരുക്കിയിരുന്നു.