Connect with us

Kerala

എന്‍ ശക്തന്‍ നിയമസഭാ സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: കേരള നിയമസഭയുടെ 21-ാമത് സ്പീക്കറായി എന്‍ ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐഷാ പോറ്റിയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ശക്തന് 74ഉം ഐഷാ പോറ്റിക്ക് 66ഉം വോട്ടാണ് ലഭിച്ചത്. കെബി ഗണേഷ് കുമാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു.
ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 13-ാം നിയമസഭയില്‍ നിലവില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ 140 അംഗങ്ങളാണുള്ളത്. ഇതില്‍ യു ഡി എഫിന് 74 അംഗങ്ങളും, എല്‍ ഡി എഫിന് 65 അംഗങ്ങളുമാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഒരു വോട്ട് അധികം ലഭിച്ചത്.  സ്പീക്കര്‍ സ്ഥാനാര്‍ഥിയാകാന്‍ എന്‍ ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിയുംവരെ സഭ നിയന്ത്രിച്ചത് പ്രോടെം സ്പീക്കറായ കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷനാണ്.
ഒരേകാലയളവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും സ്പീക്കര്‍ സ്ഥാനവും വഹിച്ച വ്യക്തിയെന്ന അപൂര്‍വ നേട്ടവും ശക്തന് സ്വന്തമായി.