പാറക്കടവ് സംഭവം: പീഡനം നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌

Posted on: March 12, 2015 5:30 am | Last updated: March 12, 2015 at 12:55 am
SHARE

cbi courtതിരുവനന്തപുരം: പാറക്കടവ് സംഭവത്തില്‍ എല്‍ കെ ജി വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഡി വൈ എസ് പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടെ ആഭ്യന്തരമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേസുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും പരാതികളും വന്നപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും മന്ത്രി പറഞ്ഞു. കെ കെ ലതികയാണ് ചര്‍ച്ചക്കിടെ വിഷയം ഉന്നയിച്ചത്.