വീട് വാങ്ങിയാല്‍ ‘ഭാര്യ’ ഫ്രീ

Posted on: March 12, 2015 6:00 am | Last updated: March 12, 2015 at 9:20 am
SHARE
LIYA
ലിയ പോസ്റ്റ് ചെയ്ത ചിത്രം

സ്‌ലീമാന്‍( ഇന്തോനേഷ്യ): വീട് വില്‍പ്പനക്കായി ഇന്തോനേഷ്യന്‍ വിധവ ഉപയോഗിച്ച പരസ്യം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ‘രണ്ട് ബെഡ്‌റൂമുകളുള്ള ഒരു നില വീട് വില്‍പ്പനക്ക്. രണ്ട് ബാത്ത്‌റൂമുകളും, പാര്‍ക്കിംഗ് ഇടവും മീന്‍ കുളവുമുമുണ്ട്’. വീട് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓഫറാണ് വിചിത്രം. ഈ വീടിന്റെ ഉടമയോട് വിവാഹാഭ്യര്‍ഥന നടത്താമെന്നതാണത്. ജാവ ദ്വീപിലെ സ്‌ലിമാനിലാണ് വീട്. വില 75000 ഡോളറാണ്.
ബ്യൂട്ടി പാര്‍ലര്‍ ഉടമയും വിധവയുമായ വിന ലിയ എന്ന നാല്‍പ്പതുകാരിയാണ് വളരെ വ്യത്യസ്തമായൊരു പരസ്യം ഓണ്‍ലൈനില്‍ നല്‍കിയത്. വിഷയത്തെ ഗൗരവമായി കാണുന്നവര്‍ മാത്രം സമീപിച്ചാല്‍ മതിയെന്നും വിലയില്‍ മാറ്റമുണ്ടാകില്ലെന്നും ലിയ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യം പ്രചരിച്ചതോടെ നിരവധി പേരാണ് വീട് വാങ്ങാന്‍ ഓണ്‍ലൈന്‍ വഴി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.പരസ്യത്തിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്ന് രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ ലിയ പറഞ്ഞു. ലിയ മിടുക്കിയാണെന്നും വീട് വാങ്ങുന്നയാളെ വിവാഹം കഴിച്ചാല്‍ പണവും കിട്ടും വീടും നഷ്ടപ്പെടില്ലെന്ന് ഇവര്‍ക്ക് അറിയാമെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.