കാലിക്കറ്റ് സര്‍വകലാശാല വി സി ഉറപ്പ് പാലിക്കണം : എസ് എഫ് ഐ

Posted on: March 12, 2015 5:14 am | Last updated: March 12, 2015 at 12:15 am
SHARE

sfiകണ്ണൂര്‍:കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നടത്തിവന്ന സമരം ഒത്തുതീര്‍ക്കുന്നതിന് വി സി നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ വി സി തയ്യാറാകുമെന്നാണ് പ്രതീക്ഷ.വി സിയില്‍ നിന്ന് സമരത്തിനാധാരമായി ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.ആവശ്യങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തീരുമാനങ്ങള്‍ മരവിപ്പിക്കാനുള്ള പുതിയ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.