മണിപ്പൂരില്‍ സ്‌ഫോടനം;നാല്‌ പേര്‍ കൊല്ലപ്പെട്ടു; 23 പേര്‍ക്ക് പരിക്ക്‌

Posted on: March 11, 2015 9:17 pm | Last updated: March 12, 2015 at 1:03 am
SHARE

imphal-blast-650_650x400_41426084494ഇംഫാല്‍: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ സ്‌ഫോടനത്തില്‍ നാല്‌പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിനായി ഐഇഡിയാണ് ഉപയോഗിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇംഫാലിലെ മാര്‍ക്കറ്റ് കോംപ്ലക്‌സിലാണു സ്‌ഫോടനമുണ്ടായത്. വൈകുന്നേരം ആറു മണിയോടു കൂടിയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ സ്‌ഫോടമാണുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.