കെഎം മാണി തന്നെ ബജറ്റ് അവതരിപ്പിക്കും: മുഖ്യമന്ത്രി

Posted on: March 11, 2015 8:52 pm | Last updated: March 12, 2015 at 1:03 am
SHARE

oommenchandiതിരുവനന്തപുരം: എന്തുവന്നാലും 13നു ധനമന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസ് ബിയുടെ തീരുമാനത്തില്‍ അതിശയമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എല്‍ഡിഎഫും ബിജെപിയും ധനമന്ത്രി മാണിക്കെതിരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള 21 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വാര്‍ഷിക പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു.