Connect with us

Kerala

ബജറ്റ് അവതരണദിനത്തില്‍ തിരുവനന്തപുരത്തു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എല്‍ഡിഎഫും ബിജെപിയും ധനമന്ത്രി മാണിക്കെതിരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള 21 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വാര്‍ഷിക പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു.

Latest