ഷാര്‍ജ മത്സ്യമാര്‍ക്കറ്റില്‍ വൈദ്യുതി നിലച്ചു; വ്യാപാരികള്‍ വിഷമത്തിലായി

Posted on: March 11, 2015 8:38 pm | Last updated: March 11, 2015 at 8:38 pm
SHARE

fishഷാര്‍ജ: മത്സ്യമാര്‍ക്കറ്റില്‍ ദീര്‍ഘനേരം വൈദ്യുതി വിതരണം നിലച്ചത് വ്യാപാരികളെയും വിഷമത്തിലായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് വൈദ്യുതി നിലച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. രാത്രി വൈകിയും വിതരണം പുനഃരാരംഭിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് വ്യാപാരികളും, മത്സ്യം വാങ്ങാനെത്തിയവരും ഏറെ വിഷമത്തിലായി. പൊടുന്നനെ വൈദ്യുതി നിലക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് ഒരു വ്യാപാരി പറഞ്ഞു. ഏറെ തിരക്കുള്ള സമയത്താണ് വൈദ്യുതി നിലച്ചതെന്നത് കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമീപത്തുള്ള പച്ചക്കറി മാര്‍ക്കറ്റിലും മറ്റും വൈദ്യുതി സാധാരണനിലയിലായിരുന്നു.