ഡിജിപിക്കെതിരായ ആരോപണം ജോര്‍ജിന്റെ സ്വന്തം അഭിപ്രായം: കെ എം മാണി

Posted on: March 11, 2015 7:55 pm | Last updated: March 11, 2015 at 7:55 pm
SHARE

maniതിരുവനന്തപുരം: ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ ആരോപണങ്ങള്‍ ജോര്‍ജിന്റെ സ്വന്തം അഭിപ്രായമാണെന്നു ധനമന്ത്രി കെ.എം. മാണി. ചീഫ് വിപ്പായി പി.സി. ജോര്‍ജ് തുടരുന്നിടത്തോളം അദ്ദേഹം സര്‍ക്കാരിന്റെ തന്നെ ഭാഗമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭാഗമായി നിന്ന ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മാണിയുടെ പ്രതികരണം.