വിഎസും ശിവന്‍കുട്ടിയും തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് മാണി

Posted on: March 11, 2015 6:38 pm | Last updated: March 12, 2015 at 1:03 am
SHARE

maniതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും വി. ശിവന്‍കുട്ടി എംഎല്‍എയും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ധനമന്ത്രി കെ എം മാണി. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ദയാവധം കാത്തുകിടക്കുന്ന വിഎസ് ആണ് തന്നെ വിമര്‍ശിക്കുന്നതെന്നും മാണി പരിഹസിച്ചു. അടുത്ത സംസ്ഥാന ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതായിരിക്കുമെന്നും മാണി പറഞ്ഞു.