കേരളത്തില്‍ ഗോവധ നിരോധം നടപ്പിലാക്കില്ല: മുഖ്യമന്ത്രി

Posted on: March 11, 2015 5:25 pm | Last updated: March 12, 2015 at 1:03 am
SHARE

oommenchandiതിരുവനന്തപുരം: കേരളത്തില്‍ ഗോവധ നിരോധം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗോവധ നിരോധം രാജ്യത്തുടനീളം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്ത വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
രാജ്യത്തുടനീളം ഗോവധം നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു മാതൃകാ ബില്‍ തയ്യാറാക്കുന്നതിന് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഗോവധ നിരോധനം നിലവിലുള്ള ഗുജറാത്തും ഈയിടെ നിരോധിച്ച മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കി നിരോധം കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.