പി സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Posted on: March 11, 2015 1:05 pm | Last updated: March 12, 2015 at 1:03 am
SHARE

george and oomenതിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ട്. ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ സംരക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.