Connect with us

Kerala

ബിജു രമേശിനെതിരെ മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെതിരെ ധനമന്ത്രി കെ എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തിരുവനന്തപുരം സബ്‌കോടതിയിലാണ് ഫയല്‍ ചെയ്തത്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്.
മാണി കേസ് ഫയല്‍ ചെയ്യട്ടേയെന്നും ആരോപണം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബിജുരമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ് കേസ് ഫയല്‍ ചെയ്തതെന്നും ബിജു പറഞ്ഞു.
10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെങ്കില്‍ 10 ലക്ഷം രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് വേണമെന്നും ഇതിനുള്ള പണം ലഭിക്കുന്നത് വരെ കാത്തിരുന്നത് കൊണ്ടാണ് കേസ് ഫയല്‍ ചെയ്യാന്‍ വൈകിയതെന്നും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു പറഞ്ഞു.

---- facebook comment plugin here -----

Latest