Connect with us

Kerala

എല്‍ ഡി എഫിന് വോട്ട് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ല: പിള്ള

Published

|

Last Updated

കൊല്ലം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എല്‍ ഡി എഫിന് വോട്ട് ചെയ്യുന്നത് നിഷിധമല്ലെന്നും പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ട് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പിള്ള വ്യക്തമാക്കി.

അഴിമതിക്കെതിരെ സംസാരിച്ചാല്‍ പുറത്താകുന്ന സ്ഥിതിയാണ് യു ഡി എഫിലുള്ളത്. അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മൂന്ന് കത്തുകള്‍ നല്‍കിയെന്നതാണ് താന്‍ ചെയ്ത തെറ്റ്. യു ഡി എഫ് സംവിധാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്ക് വഹിച്ച തന്നെ പുറത്താക്കാന്‍ തങ്കച്ചന് എന്താണ് അധികാരമെന്നും പിള്ള ചോദിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയതെന്നും പിള്ള ഓര്‍മിച്ചു.

---- facebook comment plugin here -----

Latest