Connect with us

Malappuram

ഐ എന്‍ എല്‍ താലൂക്ക് ഓഫീസ് ധര്‍ണ നടത്തി

Published

|

Last Updated

തിരൂരങ്ങാടി: കെട്ടിട നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് തിരൂരങ്ങാടി മേഖല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് ധര്‍ണ നടത്തി.
കെട്ടിടനികുതി വര്‍ധനവ് പിന്‍വലിക്കുക, നികുതി വര്‍ദ്ധനവിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാസെക്രട്ടറി സി പി അബ്ദുല്‍ വഹാബ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ചെമ്മാട് താജ് പരിസരത്ത് നിന്നാരംഭിച്ച ധര്‍ണ താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് വേങ്ങര മണ്ഡലം പ്രസിഡന്റ് ടി എ സമദ് അധ്യക്ഷത വഹിച്ചു. എന്‍ വൈ എല്‍ സംസ്ഥാന സെക്രട്ടറി സ്വാലിഹ് മേടപ്പില്‍, എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് പുള്ളാട്ട്, കരിം പങ്ങിണിക്കാടന്‍, യു കെ അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
തിരൂര്‍: അശാസ്ത്രീയമായി കെട്ടിട നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനവും താലൂക്ക് ഓഫീസ് ധര്‍ണയും നടത്തി.
ധര്‍ണ എ പി മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുര്‍റഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ടി പി എം മുഹ്‌സിന്‍ ബാബു, കെ മൊയ്തീന്‍കുട്ടി, സലീം തവനൂര്‍, എം മമ്മിക്കുട്ടി, മൊയ്തീന്‍കുട്ടി വൈസത്തൂര്‍ സംസാരിച്ചു.
പൊന്നാനി: ഇന്ത്യന്‍ നാഷണല്‍ ലീഗ് പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
എന്‍ വൈ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാലിഹ് മേഡപ്പില്‍ ഉദ്ഘാടനം ചെയ്തു. ഇ വി അബ്ദുല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സലിം പുറത്തൂര്‍, അബ്ദുഹാജി, ഇ കെ മൊയ്തു പ്രസംഗിച്ചു.