Connect with us

Malappuram

ചെറുവല്ലൂരിലെ കിണറുകളില്‍ മലിനജലം

Published

|

Last Updated

ചങ്ങരംകുളം: ചെറുവല്ലൂരിലെ കിണറുകളില്‍ മലിനംജലം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രതിഭ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെറവല്ലൂരില്‍ നടത്തിയ ശുദ്ധജല പരിശോധനയിലാണ് പ്രദേശത്തെ കിണറുകളിലെ ജലം വന്‍തോതില്‍ മലിനമായതായി കണ്ടെത്തിയിരിക്കുന്നത്.
മേഖലയിലെ 150 വീടുകളിലെ കിണറുകളില്‍നിന്നും പരിശോധനക്കായി വെള്ളം ശേഖരിച്ചിരുന്നു. ഇതില്‍ 100മുതല്‍ 1200 വരെ ടി ഡി എസ് (ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ്) അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ടി ഡി എസ് നൂറിന് മുകളിലായാല്‍ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി(എച്ച് എം സി) ചെറവല്ലൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേരുകയും പ്രദേശത്തെ ജലം വിശദമായ പരിശോധനക്ക്‌വിധേയമാക്കുന്നതിനുവേണ്ടി മൊബൈല്‍ ജലപരിശേധന സംവിദാനം പ്രദേശത്തേക്ക് ലഭ്യമാക്കുവാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു.
മേഖലയില്‍ വിവിദ രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ദിച്ചുവരുന്നതിനെതുടര്‍ന്നാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രദേശത്തെ ശുദ്ധജലം പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
കോള്‍മേഖലയിലെ കീടനാശികളുടെ ക്രമാതീതമായ ഉപയോഗങ്ങളും സെപ്റ്റിക് ടാങ്കുകളിലെയും അടുക്കളയിലെയും മാലിന്യങ്ങളും കിണറ്റിലേക്കിറങ്ങുന്നതും ശുദ്ധജലം മലിമാകാന്‍ കാരണമായതായി സംശയിക്കുന്നു.

Latest