Connect with us

Kozhikode

പുലിഭീതിയില്‍ പഴങ്കാവ്; രാത്രികാല പരിശോധന നടത്തും

Published

|

Last Updated

വടകര: വടകര ടൗണിന്റെ തൊട്ടടുത്ത പ്രദേശമായ പഴങ്കാവില്‍ പുലിയെ കണ്ടതായ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയില്‍. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പഴങ്കാവിലെ നെല്ലിയുള്ള പറമ്പത്ത് കാര്‍ത്യായനിയമ്മയുടെ വീടിന് പിന്‍ഭാഗത്തെ കക്കൂസിന് മുകളില്‍ അയല്‍വാസിയായ ഹരിദാസന്‍ പുലിയെ കണ്ടത്. സംശയം തോന്നി പുലിയുടെ അടുത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിച്ചപ്പോള്‍ പുലി പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി ഹരിദാസന്‍ പറയുന്നു. കുറ്റിയാടി വനം വകുപ്പും വടകര ഫയര്‍ഫോഴ്‌സും പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പരിസര പ്രദേശങ്ങളിലെല്ലാം കാല്‍പ്പാടുകള്‍ പരിശോധിച്ചെങ്കിലും വ്യക്തത ലഭിച്ചില്ലെന്ന് കുറ്റിയാടി ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ഒഞ്ചിയം, വെള്ളികുളങ്ങര, പൊന്‍മേരി പറമ്പ് എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായ വിവരം ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ പുലി ഈ പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കുറ്റിക്കാടുകള്‍ക്കുള്ളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും പുലി കയറി ഒളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പുലിയെ കണ്ടെന്നു പറയുന്നവരില്‍ നിന്ന് വനം വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ പഴങ്കാവിലും പരിസ പ്രദേശങ്ങളിലും വനം വകുപ്പിന്റെ ഫഌയിംഗ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. പുലി ഭീഷണിയെ തുടര്‍ന്ന് പുളിഞ്ഞോളി എസ് ബി സ്‌കൂളിന് ഇന്നലെ അവധി നല്‍കി.