ഇസില്‍ ബാലന്‍ ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത്

Posted on: March 11, 2015 9:55 am | Last updated: March 12, 2015 at 1:02 am
SHARE
musalam isil
കൊല്ലപ്പെടുന്നതിന് മുമ്പായി മുസാലം സാംരിക്കുന്നു. വീഡിയോയില്‍ നിന്ന്

ബെയ്‌റൂത്ത്: ഇസില്‍ ഭീകരതക്ക് അവസാനമില്ല. ഇസ്‌റാഈലി ചാരന്‍ എന്നാരോപിച്ച് ഫലസ്തീനിയെ കൊലപ്പെടുത്തുന്ന പുതിയ വീഡിയോ ഇസില്‍ പുറത്തുവിട്ടു. ഇസില്‍ തീവ്രവാദിയുടെ സാന്നിധ്യത്തില്‍ ഒരുകുട്ടിയാണ്ഈ ക്രൂരകൃത്യം നടപ്പാക്കിയത്. 13 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഓറഞ്ച് വസ്ത്രമണിയിച്ച് മുട്ട് കുത്തി നിര്‍ത്തിയശേഷം ഫലസ്തീനി യുവാവിന്റെ തലയറുക്കുന്നത ദൃശ്യങ്ങളാണുള്ളത്.

തലയറുക്കപ്പെടുന്നതിന് മുമ്പായി മുസാലം എന്ന 19 വയസ്സുകാരന്‍ സംസാരിക്കുന്ന ദൃശ്യവും ഇതിലുണ്ട്്. ഇസിലിനെതിരെ ചാരപ്രവര്‍ത്തനം നടത്തിയാല്‍ വിജയിക്കില്ലെന്നും അവര്‍ നിങ്ങളെ നശിപ്പിക്കുമെന്നുമാണ് മുസാലം പറയുന്നത്. ഇതിന് ശേഷം സൈനിക യൂനിഫോം ധരിച്ച കുട്ടി എത്തി മുസാലമിനെ കൊലപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.