ത്രിരാഷ്ട്ര സന്ദര്‍ശനം: നരേന്ദ്ര മോഡി സീഷെല്‍സിലെത്തി

Posted on: March 11, 2015 7:54 am | Last updated: March 12, 2015 at 11:44 am
SHARE

modi at victoria
വിക്‌ടോറിയ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‌ പുറപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നലെ രാത്രി സീഷെല്‍സ്‌ തലസ്ഥാനമായ വിക്‌ടോറിയയിലെത്തി. സീഷെല്‍സ്‌ പ്രസിഡന്റ്‌ ജെയിംസ്‌ മിഷേലുമായി നടത്തുന്ന കൂടിക്കാഴ്‌ചയിലൂടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്ന്‌ പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

33 വര്‍ഷത്തിനിടെ സീഷെല്‍സ്‌ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ ശ്രീ മോദി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ശ്രീ അജിത്ത്‌ ഡോവലും വിദേശകാര്യ സെക്രട്ടറി ശ്രീ എസ്‌ ജയശങ്കറും അദ്ദേഹത്തോടൊപ്പമുണ്ട്‌. ഇന്ന്‌ സീഷെല്‍സില്‍ നിന്ന്‌ മൗറിഷ്യസിലേക്ക്‌ പോകുന്ന ശ്രീ നരേന്ദ്ര മോദി വെള്ളിയാഴ്‌ച അവിടെ നിന്ന്‌ ശ്രീലങ്കയിലേക്ക്‌ തിരിക്കും.