ലോകകപ്പ്; ആദ്യ ജയം തേടി സ്‌കോട്ടിഷ്

Posted on: March 11, 2015 5:54 am | Last updated: March 11, 2015 at 3:21 pm
SHARE

scotlant>>9.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍

ഹൊബാര്‍ട്: ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക-സ്‌കോട്‌ലാന്‍ഡ്. പൂള്‍ എയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ശ്രീലങ്ക ജയത്തോടെ മൂന്നാം സ്ഥാനം ലക്ഷ്യമിടുന്നു. സ്‌കോട്‌ലാന്‍ഡാകട്ടെ, 1999 ല്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു ജയം സ്വപ്‌നമായി കൊണ്ടുനടക്കുകയാണ്. ആദ്യമായി കളിക്കാനെത്തിയ അഫ്ഗാന്‍ വരെ ലോകകപ്പ് ജയം സ്വന്തമാക്കി. ഇത്തവണയും സ്‌കോട്ടിഷ് നിരക്ക് ജയം സ്വപ്‌നമാകും. ശ്രീലങ്ക കഴിഞ്ഞാല്‍ ആസ്‌ത്രേലിയയാണ് എതിരാളിയായി വരുന്നത്. രണ്ടും ക്വാര്‍ട്ടര്‍ ഉറപ്പിച്ച പരമ്പരാഗത ശക്തികള്‍.
പരുക്കാണ് ലങ്കയുടെ പ്രധാന വില്ലന്‍. ആസ്‌ത്രേലിയക്കെതിരെ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ പരുക്കേറ്റ് പിന്‍മാറിയ ദിനേശ് ചാണ്ടിമാല്‍ ലോകകപ്പില്‍ നിന്ന് പുറത്തായെന്ന വാര്‍ത്തയാണ് ഇന്നലെ വൈകീട്ട് വന്നത്. രംഗന ഹെറാത്തും പരുക്കിന്റെ പിടിയില്‍.
ഇരു ടീമുകളും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2011ല്‍ എഡിന്‍ബറോയില്‍ 183 റണ്‍സിന് ശ്രീലങ്കക്കായിരുന്നു ജയം.