മാവോവാദി ബന്ധം: മലപ്പുറം സ്വദേശി പിടിയില്‍

Posted on: March 11, 2015 5:46 am | Last updated: March 10, 2015 at 11:46 pm
SHARE

ഇരിട്ടി: മാവോവാദി ബന്ധം ആരോപിച്ച് പേരാവൂരിനടുത്ത് കൊളക്കാട് നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി നേന്ദ്രത്തൊടി അശ്‌റഫി (35)നെയാണ് കൊളക്കാട് ഓടപ്പുഴ കോളനിക്ക് സമീപത്തെ വീട്ടില്‍ നിന്നും പേരാവൂര്‍ സി ഐ. ജോഷി ജോസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വര്‍ഷം പാലക്കാട് കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എഫ് സി ഓഫീസ് ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരവേയാണ് പോലീസ് ഇയാളെ പിടികൂടിയത്.
‘പേരാട്ടം’ പ്രവര്‍ത്തക ഗൗരിയോടൊപ്പം വര്‍ഷങ്ങളായി അശ്‌റഫ് കൊളക്കാട് താമസിക്കുകയാണെന്ന് പറയുന്നു. ഇയാളെ കേസന്വേഷിക്കുന്ന പാലക്കാട് ഡി വൈ എസ് പിക്ക് കൈമാറും.