Connect with us

Kerala

കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ തുടരുമെന്ന് പി സി തോമസ്‌

Published

|

Last Updated

കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും, എല്‍ ഡി എഫിന്റെ ഭാഗമായി വരും നാളുകളിലും പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി സി തോമസ്.
ഇന്നലെ കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കറിയ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യോഗം ചേര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്‌തെന്ന വാര്‍ത്ത പാര്‍ട്ടി ഭരണഘടന പ്രകാരം നിയമസാധുത ഇല്ലാത്തതാണ്. കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തല്ല ചെയര്‍മാനെ നിശ്ചയിക്കേണ്ടത്. പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് മാത്രമാണ് അധികാരമുള്ളത്. 2014 ഡിസംബര്‍ 31 ന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട സ്‌കറിയ തോമസ് കേരള കോണ്‍ഗ്രസ് അംഗമല്ലാതെയാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാനെന്ന് സ്വയം പ്രഖ്യാപിച്ചത്. ചില സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി വഞ്ചിച്ചയാളാണ് വി സുരേന്ദ്രപിള്ള. കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാനായ സുരേന്ദ്രപിള്ള വീണ്ടും മറ്റൊരു പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. അടുത്തു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ താനടക്കം പാര്‍ട്ടിയുടെ മൂന്ന് പ്രതിനിധികള്‍ പങ്കെടുക്കും.
നിലവില്‍ എല്‍ ഡി എഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ബി ജെ പിയുമായി യാതൊരു സഖ്യചര്‍ച്ചകളും നടത്തിയിട്ടില്ല. എന്‍ ഡി എയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest