Connect with us

Kerala

ജൈവവൈവിധ്യ ബോര്‍ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷകനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസകാരത്തിന് കാസര്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് അര്‍ഹനായി. നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിന് തൃശൂര്‍ അവിട്ടത്തൂര്‍ സ്വദേശി കെ ആര്‍ ജയനും (പ്ലാവ് ജയന്‍), മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരത്തിന് കായംകുളം സ്വദേശി രാജന്‍ ബാബുവും അര്‍ഹരായി.
മറ്റ് അവാര്‍ഡുകള്‍: നാടന്‍ കന്നുകാലിയുടെ സംരക്ഷണം- കോഴിക്കോട് അത്തോളി സ്വദേശി എന്‍ വി ബാലകൃഷ്ണന്‍, നാട്ടറിവുകളുടെ സംരക്ഷണം- കണ്ണൂര്‍, രാമന്തളി സ്വദേശി ഡോ. എം വി വിഷ്ണുനമ്പൂതിരി, മികച്ച ജൈവവൈവിധ്യ ഗവേഷകന്‍-മലപ്പുറം മമ്പാട് എം ഇ എസ് കോളജിലെ ഡോ. കെ എസ് അനൂപ് ദാസ്, 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍: മികച്ച ജൈവവൈവിധ്യ ക്ലബ്ബ് – ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട, ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച കോളജ്- സെന്റ് മൈക്കല്‍സ് കോളജ്, ചേര്‍ത്തല, മികച്ച സ്‌കൂള്‍- ഗവമെന്റ് യു പി എസ് തൃക്കുറ്റിശ്ശേരി. കോഴിക്കോട്, മികച്ച പരിസ്ഥിതി സംഘടന- ശാന്തിഗ്രാം, തിരുവനന്തപുരം. 50,000-രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി ലഭിക്കുക. മികച്ച ജൈവവൈവിധ്യ സംരക്ഷണ സമിതി- മങ്കര ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതി, പാലക്കാട്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

Latest