പ്രതിഷേധമായി ഡി വൈ എഫ് ഐബീഫ് ഫെസ്റ്റ്

Posted on: March 10, 2015 11:04 pm | Last updated: March 11, 2015 at 12:21 am
SHARE

DYFI beef fest...tvmതിരുവനന്തപുരം: രാജ്യവ്യാപകമായി ബീഫ് നിരോധിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് ഡി വൈ എഫ് ഐയുടെ പ്രതിഷേധം.
മഹാരാഷ്ട്രയിലെ ബീഫ് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സമരം. പാളയം ആശാന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ ബീഫ് കഴിച്ചും മറ്റുള്ളവര്‍ക്ക് വിളമ്പിയുമായിരുന്നു പ്രതിഷേധം. തൊട്ടടുത്ത് യൂനിവേഴ്‌സിറ്റി ഓഫീസ് കോമ്പൗണ്ടിലെ സെനറ്റ് ഹാളില്‍ നടന്ന മുസ്‌ലിം ലീഗ് സ്ഥാപക സമ്മേളനത്തിനെത്തിയവരും ഫെസ്റ്റില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എല്‍ എയാണ് ബീഫ് കഴിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചത്. ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധിക്കാനുള്ള തീരുമാനമെന്ന് ടി വി രാജേഷ് പറഞ്ഞു. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, കെ ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ഡി വൈ എഫ് ഐ നേതാക്കളായ എ എ റഹീം, പി ബിജു പങ്കെടുത്തു.