ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി

Posted on: March 10, 2015 8:23 pm | Last updated: March 10, 2015 at 8:23 pm
SHARE

jose k maniന്യൂഡല്‍ഹി: ധമന്ത്രി കെ എം മാണിക്കും തനിക്കുമെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നു ജോസ് കെ. മാണി. ബിജു രമേശിന്റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് ഏറ്റെടുത്തതില്‍ ദുരൂഹതയുന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിക്കു സ്റ്റീഫന്‍ എന്ന പേരില്‍ ഒരു മരുമകന്‍ ഇല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ബാര്‍ കോഴ ഒത്തു തീര്‍പ്പാക്കാന്‍ മാണിയുടെ മരുമകന്‍ സ്റ്റീഫന്‍ ഇടനിലക്കാരന്‍ വഴി ശ്രമിച്ചെന്നു വി. ശിവന്‍ കുട്ടി എംഎല്‍എ നിയമസഭയില്‍ ആരോപിച്ചിരുന്നു.