സര്‍ക്കാരിനെതിരെ വീണ്ടും ഗണേഷ് കുമാര്‍

Posted on: March 10, 2015 8:13 pm | Last updated: March 10, 2015 at 10:58 pm
SHARE

ganesh kumarതിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗണേഷ്‌കുമാര്‍. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചക്കിടെയായിരുന്നു ആരോപണവുമായി ഗണേഷ് കുമാര്‍ രംഗത്തുവന്നത്. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായില്‍ പണം തിരുകിക്കയറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.