അല്‍ ഐനില്‍ നിന്നു അബുദാബിക്ക് ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു

Posted on: March 10, 2015 8:09 pm | Last updated: March 10, 2015 at 8:09 pm
SHARE

walk0703അബുദാബി: 30 സ്ത്രീകള്‍ ഉള്‍പെട്ട സംഘം അല്‍ ഐനില്‍ നിന്നു അബുദാബിയിലേക്ക് ഹെറിറ്റേജ് വാക്ക് നടത്തി. ശൈഖ ബിന്‍ത് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് 140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചത്. അഞ്ചു രാവുകള്‍ പിന്നിട്ട യാത്രയിലെ അവസാന രാത്രി സംഘം മസ്ദര്‍ സിറ്റിയിലാണ് തമ്പടിച്ചത്.സ്വദേശി കുടുംബങ്ങള്‍ പതിവായി സഞ്ചരിക്കുന്ന പാതയുടെ ഓര്‍മ പുതുക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം അല്‍ ബത്തീനിലാണ് സംഘം യാത്ര അവസാനിപ്പിച്ചത്.
മരുഭൂമി താണ്ടി എത്തിയ സംഘത്തെ സ്വീകരിച്ചത് അതിരറ്റ അഹഌദത്തോടെയായിരുന്നുവെന്ന് മസ്ദറിന്റെ സസ്‌റ്റൈനബിളിറ്റി ഡയറക്ടര്‍ ഡോ. നവാല്‍ അല്‍ ഹൊസനി വ്യക്തമാക്കി.
വന്‍ നഗരങ്ങളില്‍ കുറഞ്ഞ തോതില്‍ ജലവും വൈദ്യുതിയും ഉപയോഗപ്പെടുത്തി എങ്ങനെ ജീവിക്കാമെന്നതാണ് മസ്ദര്‍ സിറ്റി മുന്നോട്ടുവെക്കുന്ന ആശയം. മറ്റ് നഗര മേഖലകളെ അപേക്ഷിച്ച് ഇവിടെ ഈ രണ്ടു വസ്തുക്കളുടെയും ഉപയോഗം താരതമ്യേന കുറവാണ്. ഭാവി താമസക്കാര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കിയുള്ള ജീവിതമാണ് മസ്ദര്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ പറഞ്ഞു. അല്‍ ഐനിലെ അല്‍ ബദ റിസോട്ട് ആന്‍ഡ് ഹോട്ടലില്‍ നിന്നാണ് ഒന്നാം തിയ്യതി സംഘം യാത്ര തിരിച്ചത്. ഓരോ ദിവസവും 25 കിലോമീറ്റര്‍ വീതമായിരുന്നു സഞ്ചാരം.