Connect with us

Gulf

അഞ്ചാം തലമുറ സാങ്കേതിക വിദ്യക്ക് സഹകരണം

Published

|

Last Updated

അബുദാബി: വിവര സാങ്കേതിക രംഗത്ത് അഞ്ചാം തലമുറ പരിഷ്‌കാരങ്ങള്‍ക്ക് യു എ ഇ ഒരുങ്ങി. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാവുകയാണ് യു എ ഇ. ഇതിനായി ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തും എറിക്‌സന്‍ കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പിട്ടു.
അഞ്ചാം തലമുറ മൊബൈല്‍ സേവനങ്ങളിലേക്ക് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് യു എ ഇ 3 ജിയും, 4 ജിയും പിന്നിട്ട് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 5 ജി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തും എറിക്‌സന്‍ കമ്പനിയും ധാരണയായത്. ഇതോടെ മധ്യപൗരസ്ത്യരാജ്യങ്ങളില്‍ 5 ജി നടപ്പാക്കുന്ന ആദ്യ രാജ്യമാകും യു എ ഇ. ബാഴ്‌സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഇത്തിസലാത്തും എറിക്‌സണും എം ഒ യു ഒപ്പിട്ടത്. സെക്കന്റില്‍ 115 ഗിഗാ ബൈറ്റ്‌സ് വേഗതയില്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് 5 ജിയുടെ പ്രത്യേകത.
നിലവില്‍ 700 കോടി ഉപകരണങ്ങളെ മൊബൈല്‍ ബ്രാന്‍ഡ് സേവനത്തിലേക്ക് ബന്ധിപ്പിക്കാന്‍ ശേഷിയുള്ള രാജ്യമാണ് യു എ ഇ. 5 ജി എത്തുന്നതോടെ 900 കോടി ഉപകരണങ്ങള്‍ ബ്രോഡ്ബാന്‍ഡില്‍ അതിവേഗതയില്‍ ഉപയോഗിക്കാന്‍ ക!ഴിയുമെന്ന് കരുതുന്നത്.