ശുചീകരണ ഉത്പന്നങ്ങള്‍ പുറത്തിറക്കി

Posted on: March 10, 2015 7:00 pm | Last updated: March 10, 2015 at 7:54 pm
SHARE

ദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ വാഫര്‍ ജനറല്‍ ട്രേഡിംഗ് എല്‍ എല്‍ സിയുടെ യൂറോപ്യന്‍ ബ്രാന്റായ ഡെസ്റ്റി ഇറ്റാലിയ ശുചീകരണ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡെസ്റ്റിയുടെ ഓള്‍ ക്ലീനിംഗ് സൊലൂഷന്‍ പ്രോഡക്ട് സീരിസിലുള്ള ഡിഗ്രീസര്‍, സ്റ്റൈ ന്‍ലസ് സ്റ്റീല്‍ ക്ലീനര്‍, ഗ്ലാസ് ക്ലീനര്‍, ബാത്ത്‌റൂം ക്ലീനര്‍, ഡബ്ല്യു സി ജെല്‍ എന്നീ ഉല്‍പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഇതിലുപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇന്റര്‍നാഷനല്‍ സി ഇ ഒ യാസര്‍ ഖാന്‍, മിഡില്‍ ഈസ്റ്റ് റീജ്യനല്‍ മാനേജര്‍ ഖാലിദ് ബേര്‍ണി, സല്‍മാന്‍ ഖാന്‍, അല്‍ വാഫര്‍ ജനറല്‍ ട്രേഡിംഗ് എല്‍ എല്‍ എസി ഡയറക്ടര്‍മാരായ ശഫീഖ് തൊട്ടോന്‍, അബ്ദുല്ല തൊട്ടോന്‍ പങ്കെടുത്തു.