ഗതാഗത നിയമലംഘനങ്ങള്‍; 2.8 ലക്ഷം ദിര്‍ഹം പിഴ

Posted on: March 10, 2015 7:53 pm | Last updated: March 10, 2015 at 7:53 pm
SHARE

ദുബൈ: 477 ഗതാഗത ലംഘനങ്ങളിലായി ഒരു സ്വദേശിക്ക് 2,80,000 ദിര്‍ഹം. പിഴ 288 നിയമലംഘനങ്ങളുമായി ഒരു സിറിയക്കാരനാണ് രണ്ടാംസ്ഥാനത്ത്. 250ല്‍പ്പരം നിയമലംഘനങ്ങളുമായി ബംഗ്ലാദേശി വനിതയും തൊട്ടുപിറകെ.

മൂന്നുപേരുംകൂടി ദുബൈ നിരത്തുകളില്‍ നടത്തിയ നിയമലംഘനങ്ങളുടെ എണ്ണം 1,022. ആദ്യ ഒമ്പത് സ്ഥാനങ്ങളില്‍ ഒരു വനിതയടക്കം രണ്ട് സ്വദേശികള്‍ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുകയും വലിയതോതില്‍ പിഴകുടിശ്ശിക വരുത്തുകയും ചെയ്ത ഡ്രൈവര്‍മാരുടെ പട്ടികയുണ്ടാക്കി കൈയോടെ പിടികൂടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗതാഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂഇ അറിയിച്ചു. പിഴ അടയ്ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവഗണിച്ച ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലുകള്‍ മരവിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ജി സി സി ഗതാഗത വാരാചരണത്തിന്റെ ഭാഗമായാണ് ഗതാഗതവകുപ്പ് നിയമലംഘകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്.