പുതിയ ഇനം ചിലന്തിയെ കണ്ടെത്തി

Posted on: March 10, 2015 7:42 pm | Last updated: March 10, 2015 at 7:42 pm
SHARE

&MaxW=640&imageVersion=default&AR-150309227ദുബൈ: വടക്കന്‍ എമിറേറ്റിലെ വാദിയോട് ചേര്‍ന്ന പാറക്കെട്ടിനിടയില്‍ പുതിയയിനം ചിലന്തിയെ കണ്ടെത്തി. അമേച്വര്‍ ഫോട്ടോ ഗ്രാഫറായ പ്രിസില്ല വാന്‍ അഡല്‍ ആണ് ഈ നേട്ടം കൈവരിച്ചത്. ഭര്‍ത്താവുമായി ഈ പ്രദേശത്ത് സഞ്ചരിക്കവെയാണ് ഇവര്‍ ചിലന്തിയെ കണ്ടെത്തിയത്.
തദ്ദേശീയമായി ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്തതാണ് ഈ ചിലന്തി. ഹത്തയിലെ വാദിയിലായിരുന്നു നിര്‍ണായകമായ കണ്ടെത്തല്‍. ഡച്ച് സ്വദേശിയായ പ്രിസില്ല ഭര്‍ത്താവിനൊപ്പമായിരുന്നു യാത്ര പുറപ്പെട്ടത്. സാധാരണയായി മനുഷ്യര്‍ വളര്‍ത്തിവരുന്ന വിഭാഗത്തില്‍പെട്ടതാണ് ഈ ചിലന്തിയെന്നതിനാല്‍ ഉടമസ്ഥനില്‍ നിന്ന് രക്ഷപ്പെട്ട് വാദിയില്‍ താമസമാക്കിയതാവാം ഇവരെന്നാണ് സംശയിക്കുന്നത്. ചിലന്തിയുടെ പടവും വാര്‍ത്തയും ഫെയ്‌സ് ബുക്കില്‍ ഇട്ടതോടെ ചിലന്തിയെക്കുറിച്ച് പഠിക്കുന്നവര്‍ ഉള്‍പെടെയുള്ളവരാണ് ഇത് യു എ ഇയില്‍ ഇതുവരെ കണ്ടെത്താത്തതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഏഴു മുതല്‍ 10 വരെ സെന്റീമീറ്റര്‍ വളരാന്‍ സാധ്യതയുള്ളതാണ് കണ്ടെത്തിയിരിക്കുന്ന പെണ്‍ ചിലന്തി.
മുമ്പ് ചിലന്തി എന്നാല്‍ എനിക്ക് ഏറെ ഭയമുള്ള ജീവിയായിരുന്നു. ഇതിനെ കണ്ടെടുത്തതോടെ ആ അവസ്ഥ മാറിയെന്ന് പ്രിസില്ല വാന്‍ അഡല്‍ വ്യക്തമാക്കി. ഇപ്പോള്‍ ഊണും ഉറക്കവുമെല്ലാം ഈ ചിലന്തിയോടൊപ്പമാണ്. ദുബൈയിലെ വീട്ടിലാണ് ചിലന്തിക്കൊപ്പം ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. മൈഗലോമോര്‍ഫ് കുടുംബത്തില്‍ ഉള്‍പെട്ടതാണ് ഈ ചിലന്തി. ഇതിന്റെ വിഷത്തിന് കാര്യമായ ദോഷമില്ലെന്നതിനാല്‍ മനുഷ്യര്‍ക്കൊ മറ്റുള്ളവക്കോ ഇവ ഭീഷണിയാവാറില്ല.