ഡോര്‍ തകരാര്‍: അള്‍ട്ടോ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

Posted on: March 10, 2015 6:31 pm | Last updated: March 10, 2015 at 10:58 pm
SHARE

alto k10ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോ കാറുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. വലതു വശത്തെ ഡോറിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അള്‍ട്ടോ 800, കെ 10 വേരിയന്റുകളില്‍ പെട്ട 33,098 കാറുകള്‍ തിരിച്ചുവിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. ഈ കാറുകളുടെ വലതു വശത്തെ ഡോറിന്റെ ലോക്ക് അസംബ്ലി സൗജന്യമായി മാറ്റി നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഡോര്‍ അടച്ചാലും അമിത സമ്മര്‍ദമുണ്ടായാല്‍ ഡോര്‍ തുറക്കുമെന്നതാണ് പ്രശ്‌നം. അത്യപൂര്‍വമായി മാത്രമേ ഇതിന് സാധ്യതയുള്ളൂവെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ലോക്ക് മാറ്റി നല്‍കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.