റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം

Posted on: March 10, 2015 6:08 pm | Last updated: March 10, 2015 at 6:08 pm
SHARE

helecopter

ബ്യൂണസ് അയേഴ്‌സ്: ചാനല്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് മൂന്ന് ഫ്രഞ്ച് സ്‌പോര്‍ട്‌സ് താരങ്ങള്‍ അടക്കം പത്ത് പേര്‍ മരിച്ചു. അര്‍ജന്റീനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ലാ റിയോജ പ്രവിശ്യയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ ഒളിംപിക്‌സ് ജേതാക്കളാണ്.

argentina plane crash victims

ടി എഫ് വണ്‍ ചാനലിന്റെ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. അത്യന്തം ദുര്‍ഘടമായ സാഹചര്യത്തില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് ഭക്ഷണവും താമസവും കണ്ടെത്തുകയെന്നതാണ് റിയാലിറ്റി ഷോയുടെ ഇതിവൃത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല.