അവധി നീട്ടി; രാഹുല്‍ അടുത്തയാഴ്ച എത്തും

Posted on: March 10, 2015 6:00 pm | Last updated: March 10, 2015 at 6:00 pm
SHARE

rahul sadന്യൂഡല്‍ഹി: ഡല്‍ഹിയിലെ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ ഗാന്ധി അവധി നീട്ടിയതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചത്തെ അവധിയാണ് രാഹുല്‍ നേരത്തെ എടുത്തിരുന്നത്. ഇത്പ്രകാരം അവധി ഇന്ന് അവസാനിക്കും. എന്നാല്‍ അടുത്ത ആഴ്ചയോടെ മാത്രമേ രാഹുല്‍ ഡല്‍ഹിയില്‍ എത്തുകയുള്ളൂ എന്നാണ് പുതിയ വിവരം.

പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഉപാധ്യക്ഷനായ രാഹുല്‍ അവധിയില്‍ പോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.