അട്ടപ്പാടി ശിശുമരണം: സമ്രഗ അന്വേഷണം വേണമെന്ന് പി കെ ബിജു എം പി

Posted on: March 10, 2015 12:25 pm | Last updated: March 10, 2015 at 12:23 pm
SHARE

pk bijuവടക്കഞ്ചേരി: അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം തുടരെ മരിക്കാനിടയാക്കുന്ന സാഹചര്യം സമഗ്രാന്വേഷണത്തിന് വിധേയമാക്കുന്നതിനും, ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വികരിക്കണമെന്ന് പി കെ ബിജു എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 16 മാസമായി 52 നവജാത ശിശുക്കളാണ് പോഷകാഹാരക്കുറവും, ബ്ലഡ് കൗണ്ട് കുറവും മൂലം മരണപ്പെട്ടത്.
പോഷകാഹാര കുറവും, വിളര്‍ച്ചയും അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ സാധാരണമായിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുറെയധികം പദ്ധതികള്‍ അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചെങ്കിലും, ഒന്നും ഇതുവരെയും നടപ്പിലായിട്ടില്ല. അട്ടപ്പാടയില്‍ ഇപ്പോള്‍ അത്യാഹിതങ്ങള്‍ സംഭവിച്ചിട്ടുളളത് പെട്ടെന്നുായ എതെങ്കിലും കാരണങ്ങള്‍ കൊണ്ടല്ലെന്നും ആദിവാസി വിഭാഗങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടതിന്റേയും ദാരിദ്രവല്‍ക്കരിക്കപ്പെട്ടതിന്റേയും ദൂഷ്യഫലങ്ങള്‍ കൂടിച്ചേര്‍ന്നാണ് അട്ടപ്പാടിയില്‍ നവജാത ശിശു മരണങ്ങള്‍ സംഭവിച്ചത്.
ശിശുമരണങ്ങളുടെ മൂലകാരണങ്ങള്‍ പോഷകാഹാര കുറവും, ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും, ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടതുമാണ്. 2006 ലെ വന നിയമം അട്ടപ്പാടിയില്‍ ശരിയായി നടപ്പാക്കിയിട്ടില്ല.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗം ഏറിയ പങ്കും താമസിക്കുന്നത് കുന്നിന്‍ ചെരുവുകളിലാണ്. സാമ്പത്തിക പരാധീനത മൂലം ആദിവാസി വിഭാഗങ്ങള്‍ കഞ്ചാവ് വില്‍പ്പനയിലേക്കും, വ്യാജ മദ്യം വില്‍പ്പനയിലേക്കും ആകര്‍ഷിക്കപ്പെടുകയാണ്. അട്ടപ്പാടിക്ക് പുറത്ത് നിന്നുളള മാഫിയയാണ് ഇവരെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
ഇത്തരത്തിലുളള സാഹചര്യം ഒഴിവാക്കുന്നതിനായി മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, പോഷകാഹാരം വിതരണം മെച്ചപ്പെടുത്തുന്നതിനും ഇപ്പോഴനുവദിച്ചിട്ടുളള ബജറ്റ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണമെന്നും എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.