ഐ എന്‍ ടി യു സി-എസ് ഡി പി ഐ സംഘര്‍ഷം: പോലീസിന് കോടതി വിമര്‍ശം

Posted on: March 10, 2015 12:21 pm | Last updated: March 10, 2015 at 12:21 pm
SHARE

നെന്മാറ: നെന്മാറ അടിപ്പെരണ്ടയില്‍ ഐ എന്‍ ടി യു സി, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന അക്രമ സംഭവത്തില്‍ പോലീസിനെ നിശിതമായി വിമര്‍ശിച്ച് പാലക്കാട് ജില്ലാ സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ പി ജ്യോതീന്ദ്രനാഥിന്റെ ഉത്തരവ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വ്യക്തമാണെന്നും ഉന്നതതല രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലല്ലാ മുന്നോട്ട് നീങ്ങുന്നതെന്നും കോടതി പറഞ്ഞു.
ആദ്യ സംഭവം നടന്ന് ആഴ്ചകളായിട്ടും പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് നെന്മാറ പോലീസ് എസ് പി നല്‍കാന്‍ ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് എസ് ഡിപി ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാവുന്നതാണെന്നും കോടതി ഉത്തരവിട്ടു.
ഫെബ്രുവരി 20ന് 4.30 ന് നെന്മാറ അടിപ്പെരണ്ടയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
അടിപ്പെരണ്ട കയറാടി പാറക്കല്‍ ഹൗസില്‍ ഇസ്മയില്‍ (49), മാങ്കുളമ്പ് അബ്ദുള്‍ സലാം (23) എന്നിവരാണ് പരാതി നല്‍കിയിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ രാജേഷ് ഹാജരായി.