കാരാപ്പുഴ ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റ് ധര്‍ണ

Posted on: March 10, 2015 12:20 pm | Last updated: March 10, 2015 at 12:20 pm
SHARE

കല്‍പ്പറ്റ: കാരാപ്പുഴയിലെ നിര്‍ദ്ദിഷ്ട ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മലനാട് ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പദ്ധതി പ്രദേശം സൗന്ദ്യവല്‍ക്കരിക്കുന്നതിനും സഞ്ചാരികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബോട്ടിംഗും സീപ്ലെയിന്‍ പദ്ധതി അടക്കമുള്ളവയ്ക്കും അനുവദിച്ച ഫണ്ടുകളൊക്കെ ചെലവഴിക്കാതെ കിടക്കുന്നു. നിത്യേന ശരാശരി ആയിരം പേരെങ്കിലും എത്തുന്ന കാരാപ്പുഴ പദ്ധതി പ്രദേശം വികസിപ്പിച്ചാല്‍ മലബാറിലെ ഏറ്റവും വലിയ ടൂറിസം സങ്കേതമായിരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകളും വിലയിരുത്തുന്നു. എന്നീട്ടും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മലനാട് ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി എ അഗസ്തി അധ്യക്ഷനായിരുന്നു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം യു ജോര്‍ജ്, കെ യു ഡബ്ലിയു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി വിയജന്‍, ബ്ലോക്ക് മെമ്പര്‍ ഉഷതമ്പി ഗ്രാമപഞ്ചായത്ത് അംഗം രവി പാക്കം പ്രസംഗിച്ചു. കെ ജെ ഷിബി സ്വാഗതവും ടി ജെ ജോസി നന്ദിയും പറഞ്ഞു. സമരത്തിന് കെ പി ബൈജു, ബെന്നി, സണ്ണി കൊറ്റേടം, ബിജോയ്, സുന്ദര്‍രാജ്, കെ വിപിന്‍, ടി ടി അഭിലാഷ്,ശ്രീകുമാര്‍, പി ബിനീഷ്, കെ എം ജെയിംസ്, ജോണ്‍ ഷിജി ജോസഫ്, നവീന്‍ വി ജി, വി എസ് പ്രകാശ്, പി പി ആന്റണി, ടി ജെ ജോസ്, പി കൃഷ്ണന്‍ പ്രസംഗിച്ചു.