Connect with us

Wayanad

നീലഗിരിയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യത തള്ളിക്കളയാനാകില്ല: കലക്ടര്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരിയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഐ ജി ശങ്കര്‍ പറഞ്ഞു. പന്തല്ലൂരില്‍ നടന്ന കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍സംസ്ഥാനമായ കേരളത്തിലെ വയനാട്, മലപ്പുറം, പാലക്കാട് എന്നി ജില്ലകളില്‍ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. നീലഗിരിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിവ. അത്‌കൊണ്ട് നീലഗിരി വനമേഖലയിലേക്ക് മാവോയിസ്റ്റുകള്‍ കടന്നു കൂടാനും സാധ്യതയുണ്ട്. അതിര്‍ത്തികളിലും, പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ആറ് മാസത്തിലൊരിക്കല്‍ നീലഗിരിയിലെ വനങ്ങള്‍ മുഴുവനും പരിശോധന നടത്തണം. ആദിവാസികോളനികളില്‍ പോലീസ് ഇടക്കിടെ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. റോഡ്, നടപ്പാത, വൈദ്യുതി, കുടിവെള്ളം, വീട് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് നേരിട്ട് റവന്യുവകുപ്പ് അധികാരികളെ അറിയിക്കണം. സ്റ്റേഷനില്‍ പരാതി തരുന്നവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണം. അപരിചിതരെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ അന്വേഷണം നടത്തണം. അപരിചിതരാരെങ്കിലും ഗ്രാമങ്ങളിലെത്തിയാല്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപി, ദേവാല ഡി വൈ എസ് പി പി എം സുബ്രഹ്മണ്യന്‍, ദേവാല സി ഐ ബാലസുബ്രഹ്മണ്യന്‍, ഗൂഡല്ലൂര്‍ സി ഐ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest