Connect with us

Malappuram

കാട്ടുപന്നിയെ കശാപ്പു ചെയ്യുന്നതിനിടയില്‍ ആറ് പേര്‍ പിടിയില്‍

Published

|

Last Updated

കാളികാവ്: കാട്ടുപന്നിയെ പിടിച്ച് കശാപ്പ് ചെയ്യുന്നതിനിടെ ആറ് പേര്‍ വനപാലകരുടെ പിടിയില്‍. എളങ്കൂര്‍ മഞ്ഞപ്പറ്റയിലാണ് സംഭവം.
കാളികാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് മഞ്ഞപ്പറ്റയിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ചാണ് പിടികൂടിയത്. പട്ടത്തൊടി സുദേവന്‍ (45), തേതേമൂച്ചി ഉണ്ണി ഹസ്സന്‍ (53), പാങ്ങോട്ടില്‍ ഉണ്ണികൃഷ്ണന്‍ (30), പാങ്ങോട്ടില്‍ കിഷോര്‍ (28), പാങ്ങോട്ടില്‍ ജിജു (20), വടക്കന്‍ അഗസ്റ്റിന്‍ (63) എന്നിവരാണ് പിടിയിലായത്.
ഒരു വയസ്സ് പ്രായമുള്ള പന്നിയെയാണ് പിടിച്ചത്. കഷ്ണങ്ങളാക്കിയ മാംസവും തുകലും മുറിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. മാംസം ഓഹരിവെക്കുന്നതിനടിയിലാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുപ്പത് കിലോയോളം മാംസം കണ്ടെടുത്തു.
ഇവരെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. പന്നികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനാല്‍ ഒട്ടേറെ പന്നികള്‍ കൊല്ലപ്പെടുകയോ കശാപ്പു ചെയ്യപ്പെടുകയോ ചെയ്യുന്നതായി വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ധനിക് ലാലിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ എ സത്യനാഥ്, സെക്ഷന്‍ ഓഫീസര്‍ വി ബി ശശികുമാര്‍, ബി എഫ് ഒ മാരായ എം വത്സലന്‍, സായ് ചന്ദ്രന്‍, സി ദിജില്‍, വാച്ചര്‍മാരായ സി ബാലചന്ദ്രന്‍, ആജേഷ് നെടുങ്കയം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Latest